Friday, April 06, 2007

ഇവിടെ ഒരു കാടുണ്ടായിരുന്നു




മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണം എന്നാവശ്യപ്പെട്ട്‌ സമരം നടക്കുന്ന സമയത്ത്‌ തേക്കടിയിലൂടെ ഒരു യാത്ര.
വെള്ളം വേണമെന്നു തമിഴ്‌ നാട്‌,
ഡാമിന്റെ ഉയരം കൂട്ടിയാല്‍ കേരളം തകരുമെന്നു സമരം ചെയ്യുന്നവര്‍...

ഈ സമരകാലത്ത്‌ തേക്കടി തടാകം ഉണങ്ങിവരണ്ടു കിടക്കുകയയിരുന്നു.
മഴെയില്ലാതെ പശ്ചിമഘട്ടം ഉണങ്ങിക്കിടക്കുന്നു...
കാലം തെറ്റിപ്പെയ്യുന്ന പേമാരിയില്‍ മുല്ലപ്പെരിയാര്‍ കവിഞ്ഞൊഴുകിയേക്കാം.
എന്നാല്‍, മഴ പശ്ചിമഘട്ടത്തില്‍ നിന്നും അകന്നുപോവുകയാണ്‌...
സഹ്യപര്‍വ്വത നിരകളിലെ ജലസ്രോതസ്സുകള്‍ വറ്റുകയാണ്‌...

കോടതി വിധികളും...
പുതിയ ഡാമുകളും കൊണ്ട്‌ പരിഹരിക്കാനാവാത്തവിധം മാറിമറിയുകയാണ്‌ പശ്ചിമഘട്ട മലനിരകള്‍.
കാടുകള്‍ ഇല്ലാതവുകയാണ്‌
ആറുകള്‍ വറ്റിയിരിക്കുന്നു...
പുതിയ ഡാമില്‍ നിറക്കാനും
തമിഴ്ജനതക്കു നല്‍കാനും
ആദ്യം വേണ്ടത്‌ വെള്ളമാണ്‌...

കാലം തെറ്റിപ്പെയ്യുന്ന പേമാരിയില്‍ ലക്ഷ്യംവെച്ച്‌
എത്രനാള്‍ ജീവിക്കാനാവും

ഈ കാടിനുള്ളില്‍ ഒരുപട്‌
ചെടികളും ജീവജാലങ്ങളുമുണ്ട്‌

അല്ല,
ഒരു കാടുതന്നേയുണ്ടിവിടെ എന്നു വര്‍ത്തമാനം
ഒരു കട്‌ ഇവിടെ ഉണ്ടായിരുന്നു എന്ന് ഭൂത
ം....